How to Learn Swing Trading in Malayalam?
സ്വിങ് ട്രേഡിങ്ങിലൂടെ ആർക്കും മാസം തോറും നല്ലൊരു വരുമാനമുണ്ടാക്കാം. വിദ്യാഭ്യാസ യോഗ്യത ഒരു തടസ്സമല്ല. നിങ്ങൾ ഒരു വിദ്യാർത്ഥിയാണെങ്കിലും, വീട്ടമ്മയാണെങ്കിലും, ബിസിനെസ്സ് ചെയ്യുന്ന വ്യക്തിയാണെങ്കിലും, ജോലിയുള്ള വ്യക്തിയാണെങ്കിലും, പ്രവാസിയാണെങ്കിലും ഒരു ചെറിയ മൂലധനമുപയോഗിച്ച് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് സ്വിങ് ട്രേഡിങ്ങ്(Swing Trading). സ്വിങ് ട്രേഡിങ്ങ് കോഴ്സ്(Learn Swing Trading Course Malayalam) പഠിക്കുന്നതിലൂടെ നിങ്ങൾക്കും സ്വിങ് ട്രേഡിങ്ങിലൂടെ നല്ലൊരു വരുമാനം ഉണ്ടാക്കാവുന്നതതാണ്. ആർക്കും എളുപ്പത്തിൽ പഠിക്കാൻ കഴിയുന്ന വിധത്തിൽ മലയാളത്തിൽ തയ്യാറാക്കിയിരിക്കുന്ന "സ്വിങ് ട്രേഡിങ്ങ് കോഴ്സ്"(Swing Trading Course Malayalam) ഷെയർ ടുഡേ(Share Today) സ്വിങ് ട്രേഡിങ്ങ് കോഴ്സ് പേജിൽ മലയാളത്തിൽ(Malayalam Swing Trading Course) ലഭ്യമാണ്. അതിനു മുൻപായി ഷെയർ മാർക്കറ്റ് അഥവാ സ്റ്റോക്ക് മാർക്കറ്റിനെപ്പറ്റി അവശ്യം അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ മനസിലാക്കാം.
![]() |
Share Today | Learn Swing Trading in Malayalam |
ഷെയർ മാർക്കറ്റിനെപ്പറ്റി കേൾക്കാത്തവർ ആരുംതന്നെ ഉണ്ടാകില്ല. എന്നാൽ ഷെയർ മാർക്കറ്റ് എന്ന് കേൾക്കുമ്പോഴേ "അയ്യോ അത് കാശു നഷ്ടപെടുന്ന പരിപാടിയാണ്" എന്ന് നിങ്ങൾക്കു തോന്നാം. എന്നാൽ അത് തീർത്തും തെറ്റായ ധാരണയാണ്. പലരും ഇത്തരത്തിൽ ഒരു കിംവദന്തി കാലാകാലമായി പ്രചരിപ്പിച്ചു വരുന്നു.
ഞാൻ ഒരു ചോദ്യം ചോദിക്കാം, നിങ്ങൾക്ക് വണ്ടി ഓടിക്കാൻ അറിയാതെ ഓടിച്ചാൽ എന്ത് സംഭവിക്കും?
ഭാഗ്യമുണ്ടെങ്കിൽ ഒന്നും സംഭവിക്കില്ല! പക്ഷെ അതിനുള്ള സാധ്യത വെറും 1% മാത്രമാണ് എന്നാൽ ബാക്കി 99% വും അപകടം സംഭവിക്കും എന്ന് ഉറപ്പാണ് അല്ലെ?
എന്താണ് അതിനു കാരണം? നിങ്ങൾക്ക് വാഹനം ഓടിക്കാൻ അറിയില്ല എന്നതു തന്നെ. അപ്പോൾ അതുപോലെ തന്നെ ഷെയർ മാർക്കറ്റിനെ പറ്റി അറിയാതെ അതിൽ ഇറങ്ങുമ്പോൾ നഷ്ടം സംഭവിക്കുന്നത് തികച്ചും സ്വാഭാവികം മാത്രമാണ്.
നിങ്ങൾക്കറിയാമോ? 90 ശതമാനം ആളുകളും സ്റ്റോക്ക് മാർക്കറ്റിൽ നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന്?
അതിനുള്ള പ്രധാന കാരണം ഷെയർ മാർക്കറ്റിൽ നിന്നും എളുപ്പത്തിൽ പണമുണ്ടാക്കാൻ കഴിയും എന്ന തെറ്റായ വിശ്വാസവും മാർക്കറ്റിനെപറ്റിയുള്ള അറിവില്ലായ്മയുമാണ്. ഏതൊരു തൊഴിൽ ചെയ്യുന്നതിനും അതിനുവേണ്ട പരിജ്ഞാനവും, മുൻകരുതലുകളും, തയ്യാറെടുപ്പുകളും, മൂലധനവും ആവശ്യമാണ്. എന്നാൽ ഭൂരിഭാഗം ആളുകളും ഷെയർ മാർക്കറ്റിനെ ഒരു ചൂതാട്ടമായാണ് കാണുന്നത്. കുറേ പണം കൊണ്ടുവന്ന് പെട്ടന്ന് തന്നെ വലിയ ലാഭം ഉണ്ടാക്കണം എന്ന തെറ്റായ ചിന്തയിലൂടെ പണം നഷ്ടപ്പെടുത്തുന്നു. എന്നിട്ട് ഷെയർ മാർക്കറ്റ് മോശമാണ് എന്ന തെറ്റിദ്ധാരണ പരത്തുന്നു.
ഇന്ന് സ്മാർട്ഫോൺ ഉപയോഗിക്കാത്തവരായി ആരുംതന്നെ ഉണ്ടാവില്ല, എന്നാൽ അതിൽ ഭൂരിഭാഗം ആളുകളും വെറും നേരമ്പോക്കിന് ആവശ്യമായ കാര്യങ്ങൾക്കുവേണ്ടി മാത്രമാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. എന്നാൽ ഇച്ഛാശക്തിയുണ്ടെങ്കിൽ ഏതൊരാൾക്കും നിങ്ങളുടെ കയ്യിലുള്ള സ്മാർട്ഫോൺ ഉപയോഗിച്ച് സ്വിങ് ട്രേഡിങ്ങിലുടെ(Swing Trading) നല്ലൊരു വരുമാനം ഉണ്ടാക്കാം. ആയിരങ്ങൾ മുതൽ ലക്ഷങ്ങൾ എന്തിന് കോടികൾ വരെ സമ്പാദിക്കാൻ കഴിയുന്ന മേഘലയാണ് ഷെയർ മാർക്കറ്റ്.
ഷെയർ മാർക്കറ്റിനെ പറ്റി പൂർണ്ണമായും മനസിലാക്കുക എന്നത് വളരെ സങ്കീർണ്ണമായ കാര്യമാണ്. ഇവിടെ നമുക്ക് സ്വിങ് ട്രേഡിങ്ങ്(Swing Trading) ചെയ്യാൻ ആവശ്യമുള്ള കാര്യങ്ങൾ മാത്രം മനസിലാക്കുക എന്നതാണ് ശരിയായ യുക്തി. ഷെയർ മാർക്കറ്റിനെ വളരെ ലളിതമായി പറയുകയാണെങ്കിൽ ഇൻവെസ്റ്റ്മെൻറ്(Investment) പിന്നെ ട്രേഡിങ്ങ്(Trading) എന്നിങ്ങനെ രണ്ടായി തരം തിരിക്കാം.
എന്താണ് ഷെയർ അല്ലെങ്കിൽ സ്റ്റോക്സ്? | What is a Share or Stock in Share Market?
ഒരു കമ്പനി അവരുടെ ബിസിനെസ്സിനെ വിപുലീകരിക്കുന്നതിന് ആവശ്യമായ ധനത്തെ പൊതു ജനങ്ങളിൽ നിന്നും സമാഹരിക്കുന്നതിനായി ഇനീഷ്യൽ പബ്ലിക് ഓഫറിങ്(Initial Public Offering) അഥവാ IPO യിലൂടെ ഓഹരികൾ വിൽക്കുന്നു. ഈ ഓഹരികളെ ഷെയർ(Shares) അല്ലെങ്കിൽ സ്റ്റോക്സ്(Stocks) എന്നു പറയുന്നു. ഇങ്ങനെ വിൽക്കപ്പെടുന്ന ഓഹരികളെ നമുക്ക് നിക്ഷേപത്തിനായും(Investment) ട്രേഡിങ്ങിനായും(Stock Trading) ഉപയോഗിക്കാവുന്നതാണ്.
ഷെയർ അല്ലെങ്കിൽ ഓഹരികൾ വാങ്ങുന്നതുകൊണ്ടുള്ള ഗുണമെന്ത്? | What are the benefits of buying Shares?
ഓഹരി(Shares) വാങ്ങുന്നതിലൂടെ നാം ആ കമ്പനിയുടെ പങ്കാളി(Share Holder) ആകുകയാണ്. അതിനാൽ കമ്പനി ഉണ്ടാക്കുന്ന ലാഭത്തിൻറെ ഒരു പങ്ക് ഡിവിഡൻറ്(Divident) ആയി Share Holders-നു നൽകുന്നു. ഇത്തരത്തിൽ ഓഹരികൾ വാങ്ങി കൈവശം വയ്ക്കുന്നതിനെ ഹോൾഡിങ്‌സ്(Holdings) അഥവാ ഇൻവെസ്റ്റ്മെൻറ്(Investment) എന്നു പറയുന്നു.
അതു മാത്രമല്ല നമ്മുടെ കൈവശമുള്ള ഓഹരികളെ സ്റ്റോക്ക് ബ്രോക്കറിൻറെ (Stock Broker) സഹായത്താൽ സ്റ്റോക് എക്സ്ചേഞ്ച് (Stock Exchange) വഴി സ്റ്റോക്ക് മാർക്കറ്റിൽ വിറ്റ് ലാഭമുണ്ടാക്കാനും അതുപോലെ തന്നെ പുതിയ ഓഹരിരികളെ വാങ്ങുവാനും സാധിക്കുന്നതാണ്. ഇങ്ങനെ Share Marketൽ നിന്നും ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനെ ട്രേഡിങ്ങ്(Stocks Trading or Share Trading) എന്ന് പറയുന്നു.
എന്താണ് സ്വിങ് ട്രേഡിങ്ങ്? | What is Swing Trading in Malayalam?
സ്വിങ് ട്രേഡിങ്ങ്(Swing Trading) എന്നത് ഒരു നിശ്ചിത കാലത്തേക്ക് ഒന്നിലധികം സ്ഥാപനങ്ങളുടെ ഉദാ: റിലൈൻസ് ഇൻഡസ്ട്രീസ്, അദാനി പോർട്ട്, ടാറ്റ മോട്ടോർസ്, എസ് ബി ഐ, എൽ ഐ സി, പോലുള്ള കമ്പനി അല്ലെങ്കിൽ സ്ഥാപനങ്ങളുടെ ഓഹരികളെ കൈവശം വയ്ക്കുകയും നിശ്ചിത ഇടവേളകളിൽ ലാഭത്തോടുകൂടി അവയെ വിൽക്കുകയും, അതുപോലെതന്നെ പുതിയ ഓഹരികളെ വാങ്ങി കൈവശം വയ്ക്കുകയും ചെയ്യുന്നതാണ്. Swing Trading Malayalam Course പഠിക്കുന്നതിലൂടെ നിങ്ങൾക്കും സ്വിങ് ട്രേഡിങ്ങ് ചെയ്ത് പണം സമ്പാദിക്കാവുന്നതാണ്.
![]() |
Share Today | Learn Swing Trading in Malayalam |
Share Today-യിൽ നിന്നും സ്വിങ് ട്രേഡിങ്ങ് കോഴ്സ് പഠിക്കാം ഇനി ഈസിയായി! | How to Learn Swing Trading Course in Malayalam?
താഴെ കൊടുത്തിരിക്കുന്ന സ്വിങ് ട്രേഡിങ്ങ് കോഴ്സ്(Learn Swing Trading Course in Malayalam) പഠിക്കുന്നതിലൂടെ നിങ്ങൾക്കും സ്വിങ് ട്രേഡിങ്ങിലുടെ നല്ലൊരു വരുമാനം ഉണ്ടാക്കാവുന്നതാണ്. വളരെ ലളിതമായ രീതിയിൽ മലയാളത്തിൽ ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിയിലാണ് SHARE TODAY സ്വിങ് ട്രേഡിങ്ങ് കോഴ്സ്(Swing Trading Course in Malayalam) രൂപകൽപന ചെയ്തിട്ടുള്ളത്.
ഷെയർ മാർക്കറ്റിൽ റിസ്കില്ലാതെ പണമുണ്ടാക്കാൻ സാധിക്കുന്ന ഒരേ ഒരു മാർഗ്ഗം സ്വിങ് ട്രേഡിങ്ങ് മാത്രമാണ്. Long Term Investment, Intraday, Futures and Options പോലെയുള്ള മറ്റു ട്രേഡിങ്ങ് മെത്തേഡുകളെല്ലാം കൂടുതൽ റിസ്ക് ഉള്ളവയാണ്. മറ്റു ട്രേഡിങ്ങ് മെത്തേഡുകളെ അപേക്ഷിച് 90% റിസ്ക് ഫ്രീ ആണ് സ്വിങ് ട്രേഡിങ്ങ്. കൂടുതലായി, സ്വിങ് ട്രേഡിങ്ങിനെപ്പറ്റി ശരിയായ രീതിയിൽ മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും പ്രൊഫഷണലായി സ്വിങ് ട്രേഡിങ്ങ്(Professional Swing Trading) ചെയ്ത് പണം സമ്പാദിക്കുന്നതിനും ഷെയർ ടുഡേയുടെ(Share Today) സ്വിങ് ട്രേഡിങ്ങ് കോഴ്സിൽ(Learn Swing Trading Course in Malayalam) ചേരുക. വീഡിയോ ട്യൂട്ടോറിയൽ രൂപത്തിൽ വളരെ ലളിതവും വിശദവുമായ രീതിയിൽ ആണ് SWING TRADING MALAYALAM COURSE തയാറാക്കിയിട്ടുള്ളത്.
![]() |
Share Today | Learn Swing Trading in Malayalam |
കോഴ്സിനെപ്പറ്റി കൂടുതൽ വിവരങ്ങൾക്കായി താഴെ ക്ലിക്ക് ചെയ്യുക.
സ്വിങ് ട്രേഡിങ്ങ് കോഴ്സ് പഠിക്കാം
എന്താണ് ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും? | What is DEMAT and Trading Account? How to Open a Demat Account?
ഷെയർ മാർക്കറ്റിൽ നിന്നും ഷെയറുകളെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിന് ട്രേഡിങ്ങ് അക്കൗണ്ടിൻറെ(Trading Account) ആവശ്യമുണ്ട്. അതുമാത്രമല്ല ഇങ്ങനെ വാങ്ങുന്ന ഷെയറുകളെ സുരക്ഷിതമായി സൂക്ഷിച്ചു വയ്ക്കുന്നതിനായി ഡീമാറ്റ് അക്കൗണ്ടിൻറെ(Demat Account) ആവശ്യമുണ്ട്. ഇപ്പോൾ ഇവ രണ്ടും ഒന്നിച്ചുതന്നെ തുടങ്ങുവാൻ സാധിക്കുന്നതാണ്.
അപ്‌സ്റ്റോക്സ്(Upstox), ഏയ്ഞ്ചൽ ബ്രോക്കിങ്(Angel One) ഫയേഴ്‌സ്(Fyres) പോലെയുള്ള സ്റ്റോക്ക് ബ്രോക്കർ വഴി ഡീമാറ്റ് മറ്റും ട്രേഡിങ്ങ് അക്കൗണ്ട്(Demat cum Trading Account) ആരംഭിക്കാവുന്നതാണ്. ഇവ ഒന്നിച്ചുതന്നെ നമുക്ക് ലഭിക്കുന്നു.
Demat cum Trading Account തുടങ്ങുന്നതിനാവശ്യമായ രേഖകൾ ഇവയാണ്.
ആധാർ കാർഡ്, പാൻ കാർഡ്, സേവിങ് ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ കറൻറ്റ് അക്കൗണ്ട്, 3 മാസത്തെ അല്ലെങ്കിൽ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെൻറ് എന്നിവയാണ്. ഇവയെല്ലാം തന്നെ നിങ്ങളുടെ മൊബൈലിൽ സൂക്ഷിക്കുക അതിനു ശേഷം വളരെ ലളിതമായ പ്രക്രിയയിലൂടെ നിങ്ങൾക്കുതന്നെ അക്കൗണ്ട് തുടങ്ങാൻ സാധിക്കുന്നതാണ്.
ഡീമാറ്റ് മറ്റും ട്രേഡിങ്ങ് അക്കൗണ്ട്(Demat cum Trading Account) തുടങ്ങുന്നതിനുള്ള ലിങ്ക് താഴെ കൊടുത്തിരിക്കുന്നു. ഇവയിൽ ഏതെങ്കിലും ഉപയോഗിച്ച് അക്കൗണ്ട് തുടങ്ങാവുന്നതാണ്.
താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ട് ഡീമാറ്റ് മറ്റും ട്രേഡിങ്ങ് അക്കൗണ്ട് തുടങ്ങാവുന്നതാണ്.
സ്വിങ് ട്രേഡിങ്ങ് കോഴ്സിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ടെലിഗ്രാം അല്ലെങ്കിൽ വാട്ട്സ്ആപ്പിൽ ബന്ധപ്പെടാവുന്നതാണ്.
Subscribe Stock Rocket YouTube Channel for knowing more about Stock Market.
Stock Rocket
Article by
Ranjith Ramadasan
Share Today